ബ​ഹറി​നി​ൽ മ​രി​ച്ച കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Wednesday, April 1, 2020 11:17 PM IST
കൊ​യി​ലാ​ണ്ടി: ബ​ഹറിനി​ൽ മാ​ർ​ച്ച് 26ന് ​മ​രി​ച്ച മൂ​ടാ​ടി പാ​ല​ക്കു​ളം സ്വ​ദേ​ശി കു​നി​യി​ൽ ക​ണ്ടി ര​ഘു​നാ​ഥി​ന്‍റെ (52) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ബ​ഹ്റൈ​ൻ ഗ​വ. അ​ധീ​ന​ത​യി​ലു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന ക​മ്പ​നി​യു​ടെ കാ​ർ​ഗോ വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം നെ​ടു​മ്പാ​ശേരി വി​മാ​നത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ച്ച​ത്.
ഇ​ക്ക​ഴി​ഞ്ഞ 31 ന് ​പ്ര​ധാ​ന മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നന്‍റെയും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെയും ഇ​ട​പെ​ട​ലി​ലൂ​ടെ അ​ഷ​റ​ഫ് താ​മ​ര​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം നാ​ട്ടിൽ ​എത്തി​ച്ച​ത്.
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ, ദേ​ശീ​യ സ​മി​തി അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്, ബ​ഹ്റൈ​ൻ സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, അ​മൃ​താ​ന്ദ​മ​യി സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തി​രു​നി​ല​ത്ത്, സ​ന്തോ​ഷ് ആ​വ​ള, അ​നി​ൽ മ​ട​പ്പ​ള്ളി, കെ.​എം.​സി.​സി.​പ്ര​വ​ർ​ത്ത​ക​രാ​യ ക​രീം, കു ​മ​റു​ദ്ദീ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് വ​ട​ക​ര തു​ട​ങ്ങി​യ​വ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നെ​ടു​മ്പാ​ശേ​രി വി​മാ​ന​താ​വ​ള​ത്തി​ൽ എ​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.