സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി
Wednesday, April 1, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾക്ക് ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ അമിതവി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
ന​ട​ക്കാ​വ് ബി​സ്മി ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യ​ത് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് കൊ​ണ്ട് പ​ല സ്ഥാ​പ​ന​ങ്ങ​ള്‍ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. പ​രി​ശോ​ധ​ന​യി​ല്‍ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
സ്ഥാ​പ​ന​ത്തി​ല്‍ മു​ള​ക്, വെ​ളി​ച്ചെ​ണ്ണ, ആ​ട്ട തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് 100 രൂ​പ മു​ത​ല്‍ 180 രൂ​പ വ​രേ ലാ​ഭം എ​ടു​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡ് ഡെ​പ്യു​ട്ടി ക​ണ്‍​ട്രോ​ള​ര്‍ എ​സ്.​ഡി. സു​ഷ​മ​ന്‍ അ​റി​യി​ച്ചു.