നാ​ളികേ​ര ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ
Saturday, April 4, 2020 10:51 PM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ്- 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ നാ​ളീ​കേ​ര ക​ർ​ഷ​ക​രും വ്യാ​പ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ. നാ​ളി​കേ​രം വി​ല്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ ഒ​ട്ടേ​റെ ക​ർ​ഷ​ക​രും വി​ല ന​ൽ​കി നാ​ളി​കേ​രം സം​ഭ​രി​ച്ച വ്യാ​പാ​രി​ക​ളു​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​

ക​ട​ക​ളി​ൽ സം​ഭ​രി​ച്ച നാ​ളി​കേ​രം ക​യ​റ്റി അ​യ​ക്കാ​ൻ സാ​ധി​ക്കാ​തെ കേ​ടാ​യി ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണു​ള്ള​ത്. തേ​ങ്ങ​യും വെ​ളി​ച്ചെ​ണ്ണ​യും അ​വ​ശ്യ​വ​സ്ത്തുകളായി സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച് ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ക്ക​ന​ട്ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

​പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ പ​ന്നി​യാം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ ക​ടി​യ​ങ്ങാ​ട്, ട്ര​ഷ​ർ അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ള്ള്യേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.