ലോ​ക്ക്ഡൗ​ണ്‍: ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്
Monday, April 6, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി കോ​ഴി​ക്കോ​ട് പോ​ലീ​സ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടും പൊ​തു​ജ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.​ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ന​ട​ത്തി. ഡ്രോ​ണ്‍ കാ​മ​റ എ​ക്സ്പ​ര്‍​ട്ട് സ​ജീ​ഷ് ഒ​ള​വ​ണ്ണ​യാ​ണ് കാ​മ​റ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ച്ച​ത്.

പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​തും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലോ​ടു​ന്ന​തും ക്യാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി ജോ​ര്‍​ജ് പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം തു​ട​രും. കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തി​ന് ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നാ​ണ് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി​യ​ത്. റോ​ഡു​ക​ള്‍​ക്ക് പു​റ​മേ ജി​ല്ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​കൂ​ട്ടം കൂ​ടു​ന്ന​ത് ക​ണ്ടെ​ത്താ​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കും. ക​ണ്‍​ട്രോ​ള്‍ റൂം ​എ​സി​പി എ​ല്‍ . സു​രേ​ന്ദ്ര​ന്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്രേ​മ​ദാ​സ് ഇ​രു​വ​ള്ളൂ​ര്‍ , സ്പെ​ഷല്‍ ബ്രാ​ഞ്ച് എ​സി​പി കെ ​സു​ദ​ര്‍​ശ​ന​ന്‍, എ​സി​പി (ഡി​സി​ആ​ര്‍​സി​പി) ടി.​പി ര​ഞ്ജി​ത്ത്, എ​സ്‌​ഐ ടി.​എം നി​തീ​ഷ്, തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.