കൊ​റോ​ണ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നൊ​പ്പം ക​ലാ​കാ​ര​ന്മാ​രും
Monday, April 6, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 നെ ​പ്ര​തി​രോ​ധി​ക്കാനും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ നേ​രി​ടാനു​ം സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ ന​ല്‍​കി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ക​ലാ​കാ​ര​ന്മാ​രി​ല്‍ നി​ന്നും ചി​ത്ര​ങ്ങ​ള്‍/​ശി​ല്പ​ങ്ങ​ള്‍ സം​ഭാ​വ​ന​യാ​യി സ​മാ​ഹ​രി​ക്കു​ന്നു. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍ ത​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തി​ല്‍ ഉ​ള്ള​തോ പു​തി​യ​താ​യി ര​ചി​ച്ച​തോ ആ​യ ഒ​രു ചി​ത്രം/​ശി​ല്പം എ​ങ്കി​ലും അ​ക്കാ​ഡമി​യെ ഏ​ല്പി​ക്ക​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍​ഥ​ന.
ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം ചി​ത്ര​കാ​ര​ന്‍റെ പേ​ര് വി​ലാ​സം, ഇ​മെ​യി​ല്‍ അ​ഡ്ര​സ്, ഫോ​ണ്‍ ന​മ്പ​ര്‍, ബ​യോ​ഡാ​റ്റ, ചി​ത്ര​ത്തി​ന്‍റെ േ​പര്, മാ​ധ്യ​മം, സൈ​സ്, നി​ര്‍​ദ്ദേ​ശി​ക്കു​ന്ന കു​റ​ഞ്ഞ വി​ല എ​ന്നി​വ അ​ട​ങ്ങി​യ കു​റി​പ്പും ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഫോ​ണ്‍: പോ​ള്‍ ക​ല്ലാ​നോ​ട് (9387299180), കെ.​സി.​മ​ഹേ​ഷ് (8547151531).