നാ​ദാ​പു​രം പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ഹാ​റ്റ്‌​സ് ഓ​ഫ് ശ്ര​ദ്ധേ​യ​മാ​യി
Tuesday, April 7, 2020 11:40 PM IST
നാ​ദാ​പു​രം: ലോ​ക ആ​രോ​ഗ്യ ദി​ന​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ദാ​പു​രം പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ഹാ​റ്റ്‌​സ് ഓ​ഫ് ശ്ര​ദ്ധേ​യ​മാ​യി.​കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്ത് വ്യാ​പി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ഹാ​റ്റ് ഓ​ഫ്.​റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ ​എ. ശ്രീ​നി​വാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​നി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ വ​നി​ത പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പോ​ലീ​സു​കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.​
നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ ​എ​സ് പി ​അ​ങ്കി​ത് അ​ശോ​ക​ന്‍ ന്‍റെയും സി ​ഐ എ​ന്‍.​സു​നി​ല്‍ കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​ര്‍ ന​ഴ്‌​സു​മാ​ര്‍,തു​ട​ങ്ങി മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും പോ​ലീ​സ് തൊ​പ്പി താ​ഴ്ത്തി വ​ച്ച് കൈ​കൊ​ട്ടി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്നു.​
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ജ​മീ​ല ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. പോ​ലീ​സു​കാ​ര്‍​ക്കു​ള​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഉ​പ​ഹാ​രം എ ​എ​സ് പി ​അ​ങ്കി​ത്ത് അ​ശോ​ക​ന് കൈ​മാ​റി.