കൊ​റോ​ണ : അ​ഗ്നി സു​ര​ക്ഷാ സേ​ന​യ്ക്ക് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Tuesday, April 7, 2020 11:42 PM IST
കോ​ഴി​ക്കോ​ട്: പൊ​തു ഇ​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ സം​സ്ഥാ​ന​ത്തെ അ​ഗ്നി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ ഉ​പാ​ധി​ക​ൾ എ​ത്തി​ച്ച് കേ​ര​ളാ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​രം.അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ലശേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​അ​ബ്ദു​ൾ റ​ഷീ​ദ് ഏ​റ്റു​വാ​ങ്ങി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മീ​ഞ്ച​ന്ത ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി.​പി. ജം​ഷീ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​വി​ശ്വാ​സ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, പി.​കെ.​ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.​
ജി​ല്ല​യി​ൽ ഒ​ൻ​പ​ത് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 330 ജീ​വ​ന​ക്കാ​രാ​ണ് കൊ​റോ​ണ പ്ര​തി​രോ​ധ രം​ഗ​ത്തു​ള്ള​ത്. 2000 ത്രീ ​ലെ​യ​ർ മു​ഖാ​വ​ര​ണ​ങ്ങ​ൾ, ഗ്ലൗ​സു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഡെ​റ്റോ​ൾ, സോ​പ്പു​ക​ൾ, ഹാ​ന്‍ഡ് വാ​ഷ്, ട​വ​ലു​ക​ൾ എ​ന്നി​വ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​മാ​യി എ​ത്തി​ച്ചു കൊ​ടു​ത്ത​ത്.