ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ൽ നി​ന്നു കാ​സ​ർ​ഗോ​ട്ടേ​ക്കും സി​ലി​ണ്ട​ർ
Tuesday, April 7, 2020 11:42 PM IST
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ്- 19 വ്യാ​പ​നം ത​ട​യാ​നാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ൽ കു​റ​വ്. കാ​സ​ർ​ഗോ​ട്ടെ​യും ക​ണ്ണൂ​രി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഏ​ജ​ൻ​സി​ക​ളി​ലേ​ക്ക് മൈ​സൂ​രു​വി​ൽ നി​ന്നു പാ​ച​ക വാ​ത​കം എ​ത്തു​ന്ന​തു മു​ട​ങ്ങി​യ​തോ​ടെ ചേ​ളാ​രി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് കൊ​റോ​ണ കാ​ല​ത്ത് പാ​ച​ക​വാ​ത​കം നി​റ​ച്ച സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.
ഇ​തോ​ടെ മ​ല​ബാ​റി​ലെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ൽ കു​റ​വു നേ​രി​ടു​ക​യാ​ണ്. ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ൽ നി​ന്നു സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​തി​ദി​നം 35000 ത്തോ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് പാ​ച​ക​വാ​ത​കം നി​റ​ച്ചു വി​ത​ര​ണ​ത്തി​നു അ​യ​ക്കാ​റ്. ദി​നം പ്ര​തി ചു​രു​ങ്ങി​യ​ത് നൂ​റു ലോ​ഡ് സി​ലി​ണ്ട​റു​ക​ളെ​ങ്കി​ലും മ​ല​ബാ​റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കു പോ​കാ​റു​ണ്ട്. എ​ന്നാ​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്കും ക​ണ്ണൂ​രി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കൂ​ടി വി​ത​ര​ണം ചെ​യ്യേ​ണ്ടി വ​ന്ന​തി​നാ​ലും സ്വ​യം​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ജ​ൻ​സി ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ മ​ടി​ക്കു​ന്ന​തും വി​ത​ര​ണ​ത്തി​ൽ കു​റ​വു വ​രാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
മം​ഗ​ളു​രൂ​വി​ൽ നി​ന്നു ക​ണ്ടെ​യ്ന​റു​ക​ളി​ൽ പാ​ച​ക വാ​ത​കം ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ലെ​ത്തി​ച്ച് സം​ഭ​രി​ച്ച് സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​ച്ചാ​ണ് വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ , പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.
അ​വ​ശ്യ സേ​വ​ന​മാ​യ​തി​നാ​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​യ​ന്ത്ര​ണം പ​തി​യെ ഈ ​മേ​ഖ​ല​യി​ലും പ്ര​ക​ട​മാ​കു​ക​യാ​ണ്. ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ലേ​ക്കു പാ​ച​ക വാ​ത​കം എ​ത്തി​ക്കു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഡ്രൈ​വ​ർ​മാ​രാ​ണ്.
ഇ​വ​ർ ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​നാ​ൽ ഇ​വി​ടെ വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ൽ പോ​ലും മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഗ്ലൗ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ്ലാ​ന്‍റി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.
സ്ഥ​ല പ​രി​മി​തി​യു​ള്ള കാ​ന്‍റീ​നി​ൽ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഇ​ട​പ​ഴ​കു​ന്ന​തും പ്ര​ശ്ന​മാ​യി​രു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ചു തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ല​പ്പു​റം ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​നു പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​സ്ക്കും ഗ്ലൗ​സും സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ന്‍റീ​ൻ ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കും മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് ഐ​ഒ​സി പ്ലാ​ന്‍റ് അ​ണു​വി​മു​ക്ത​വു​മാ​ക്കി.
സി​ലി​ണ്ട​റു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണി​പ്പോ​ൾ പ്ലാ​ന്‍റി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത്.