മാ​ന​ന്ത​വാ​ടി രൂ​പ​തയില്‌ വി​ശു​ദ്ധ​വാ​ര​ ക​ർ​മ​ക്ര​മം ത​യാ​റാ​ക്കി
Tuesday, April 7, 2020 11:44 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം​മൂ​ലം വി​പു​ല​മാ​യ വി​ശു​ദ്ധ​വാ​ര ആ​ച​ര​ണം ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​ദി​വ​സ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ളി​ൽ ആ​ച​രി​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​ക്ര​മം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മി​റ്റി ത​യാ​റാ​ക്കി. കു​ടും​ബ​നാ​ഥ​ന്മാ​ർ​ക്കും സ​മ​ർ​പ്പി​ത​ഭ​വ​ന​ങ്ങ​ളി​ലെ സു​പ്പീ​രി​യ​ർ​മാ​ർ​ക്കും നേ​തൃ​ത്വം ന​ൽ​കാ​വു​ന്ന വി​ധ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ പ്രാ​ർ​ഥ​ന​ക​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.
പെ​സ​ഹാ​വ്യാ​ഴം, പീ​ഡാ​നു​ഭ​വ​വെ​ള്ളി, ഈ​സ്റ്റ​ർ ഞാ​യ​ർ എ​ന്നീ ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ർ​മ​ക്ര​മ​ങ്ങ​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പി​ഡി​എ​ഫ് രൂ​പം കൂ​ടാ​തെ ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. Holyweekliturgy എ​ന്ന് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ തി​ര​ഞ്ഞാ​ൽ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ല​ഭി​ക്കും. (Application Link: http://bti.ly/holyweekMndy). ക​ബ​നി​ഗി​രി ഇ​ട​വ​കാം​ഗ​മാ​യ ഡോ​ണ്‍ ഞൊ​ണ്ട​ൻ​മാ​ക്ക​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ച​ത്. രൂ​പ​ത​യു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും ഒൗ​ദ്യോ​ഗി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഈ ​പ്രാ​ർ​ത്ഥ​ന​ക​ൾ ല​ഭ്യ​മാ​ണ്. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സി​ന്‍റെ PR Desk Mananthavady Diocese എ​ന്ന ടെ​ല​ഗ്രാം ചാ​ന​ലി​ലും പ്രാ​ർ​ഥ​ന​ക​ൾ ല​ഭ്യ​മാ​ണ്.
ക​ർ​മ​ക്ര​മം ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​നാ​ഥ​ൻ​മാ​ർ​ക്ക് ഭ​വ​ന​ങ്ങ​ളി​ലും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ൽ സു​പ്പീ​രി​യേ​ഴ്സി​നും അ​ത​തു ദി​വ​സ​ത്തെ ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാം.
കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020 വ​ർ​ഷ​ത്തെ വി​ശു​ദ്ധ​വാ​ര ആ​ച​ര​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള​താ​ണ് ക​ർ​മ​ക്ര​മ​ങ്ങ​ളെ​ന്നു രൂ​പ​ത പി​ആ​ർ​ഒ ഫാ.​ജോ​സ് കൊ​ച്ച​റ​ക്ക​ൽ അ​റി​യി​ച്ചു.