കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​വു​മാ​യി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന്‌ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍
Monday, May 25, 2020 11:40 PM IST
കോ​ഴി​ക്കോ​ട് : ബ്രേ​ക് ദ ​ചെ​യി​ന്‍ പ്രചാരണ സ​ന്ദേ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാന്‌ ന​ഗ​ര​ത്തി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ഒ​രു​ക്കു​ന്നു. മാ​നാ​ഞ്ചി​റ​ക്കു സ​മീ​പ​മു​ള്ള ഗ​വ. ടീ​ച്ച​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ കോ​ള​ജി​ന്‍റെ ചു​റ്റു​മ​തി​ലി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:30 മു​ത​ല്‍ വൈകിട്ട് 4:30 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​ശ​സ്ത​രാ​യ കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ഒ​രു​ക്കു​ക. ഉ​ച്ച​യ്ക്ക്ശേഷം ര​ണ്ടിന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​ണ്ടാം ഘ​ട്ട​ പ്രചാരണത്തിന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.