ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Monday, May 25, 2020 11:40 PM IST
ത​ല​യാ​ട്: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എം.​എം. പ​റ​മ്പ് കോ​ട്ട​ക്കു​ന്ന് ഷം​സീ​റി​ന് വേ​ണ്ടി ത​ല​യാ​ട് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് സ​മാ​ഹ​രി​ച്ച 75000 രൂ​പ ചി​കി​ത്സാ സ​ഹാ​യ ക​മ്മ​ിറ്റി​ക്ക് കൈ​മാ​റി.
ഉ​ണ്ണി​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഇ. ​ടി. ബി​നോ​യ്ക്ക് ത​ല​യാ​ട് ഹെ​ല്‍​പ്പ് ഡെ​സ്‌​ക്ക് വ​ള​ണ്ടി​യ​ര്‍​മാ​രാ​യ കെ.​പി. സി​ദ്ദി​ഖ് ത​ല​യാ​ട്, വി.​കെ. അ​ബു, കെ.​കെ. മ​ന്‍​സൂ​ര്‍ , കെ.​എ​ല്‍.ചി​ത്രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്.

വി​ദ്യാ​ർ​ഥിക​ൾ​ക്ക് ന​ൽ​കു​ന്ന​ത് പാ​ക​മ​ല്ലാ​ത്ത മാസ്കു​ക​ൾ

മു​ക്കം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വിഎ​സ്​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ ഇ​ന്ന് തു​ട​ങ്ങാ​നി​രി​ക്കേ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത മാ​സ്കു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തും.
കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാണ് ഉപയോഗിക്കാന്‌ സാധിക്കാത്ത തരത്തിലുള്ള ചെറിയ മാസ്കുകള്‌ എത്തിച്ചത്. മാ​വൂ​ർ ബി​ആ​ർ​സി​യി​ൽ നി​ന്നാ​ണ് ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടേ​യും വീ​ടു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യോ​ടെ മാ​സ്കു​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നോ​ട്ടീ​സും ന​ൽ​കി​യ​ത്.