സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്ക; നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍
Wednesday, May 27, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ഈ ​രീ​തി​യി​ല്‍ പോ​യാ​ല്‍ സ​മൂ​ഹ വ്യാ​പ​നം ഉ​റ​പ്പ്. കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം പ്ര​തി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഗ​താ​ഗ​ത കു​രു​ക്ക് സൃ​ഷ്ടി​ച്ച് ജ​ന​സ​ഞ്ച​യം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ തി​ര​ക്കേ​റി​യ പാ​ള​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​യി.​

സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ടാ​ഞ്ഞി​ട്ടു​പോ​ലും ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലെ​ല്ലാം വാ​ഹ​ന​ബാ​ഹു​ല്യ​മാ​ണ്. ഇ​ള​വു​ക​ളെ​തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും സ​മൂ​ഹ വ്യാ​പ​ന​മെ​ന്ന വി​പ​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് തി​ര​ക്ക് ഏ​റി​വ​രി​ക​യാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ചുരുക്കമാ​യേ​സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളു.

പ​ല​രും അ​തി​നാ​ല്‍ ത​ന്നെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ മി​ക്ക​തി​ലും ര​ണ്ടു​പേ​രാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. ഒ​രാ​ള്‍ മാ​ത്ര​മാ​ണെ​ങ്കി​ലും കാ​റു​ക​ളും യ​ഥേ​ഷ്ടം പു​റ​ത്തി​റ​ങ്ങു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ധ​ന​കു​റ​ച്ച​തും ഓ​ഫീ​സു​ക​ള്‍ മി​ക്ക​തും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും തി​ര​ക്കേ​റാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട് . അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​ത്. ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും അ​തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പാ​ള​യ​ത്ത് പ​ല​ക​ട​ക​ളി​ലും തൊ​ട്ടു​രു​മ്മി​യി​രു​ന്നാ​ണ് ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്.

മ​ദ്യ​വി​ല്‍​പ​ന കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ബാ​ഹു​ല്യം ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.​എ​ന്താ​യാ​ലും ഈ ​നി​ല​തു​ട​ര്‍​ന്നാ​ല്‍ ആ​ശ​ങ്ക​യു​ടെ നാ​ളു​ക​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.