ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ​ഴി​വ്
Wednesday, May 27, 2020 11:31 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 2020 ജൂ​ൺ ഒ​ന്ന് മു​ത​ൽ 2020 ജൂ​ൺ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ഴി​വു​ള്ള നാ​ല് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് 29ന് ​രാവിലെ 11ന് ​ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി മേ​ൽ​പ്പ​റ​ഞ്ഞ സ്ഥാ​പ​ന​ത്തി​ൽ വ​ച്ച് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കാ​ല​ത്ത് 10ന് ​മേ​ൽ​പ്പ​റ​ഞ്ഞ സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 9656530633 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ം.

ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു

മു​ക്കം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധിച്ചു. കി​സാ​ൻ​സ​ഭ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എ. സ​ബാ​സ്റ്റ്യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ഉ​ണ്ണി​ക്കോ​യ, വാ​ഹി​ദ് കൊ​ള​ക്കാ​ട​ൻ, പി. ​രാ​മ​ൻ, ബി​ജു പു​ല​കു​ടി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം കെ. ​ഷാ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​ര​വീ​ന്ദ്ര​ൻ, പി.​കെ. രാ​മ​ൻ​കു​ട്ടി, പി. ​ബി​നു, രാ​മ​ൻ നെ​ല്ലാ​യ്, പി. ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.