ചെ​ങ്ങോ​ടു​മ​ല സ​മ​ര സ​മി​തി നേ​താ​വി​ന് മ​ർ​ദ​നം
Thursday, May 28, 2020 11:38 PM IST
പേ​രാ​മ്പ്ര: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​‌ക‌്ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​ൺ​വീ​ന​ർ അ​രീ​ക്ക​ര ദി​ലീ​ഷി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച്ച രാ​ത്രി 8. 30തോ​ടെ​യാ​ണ് സം​ഭ​വം. ദി​ലീ​ഷ് അ​യ​ൽ​വാ​സി​യാ​യ പു​വ്വ​ത്തും ചോ​ല​യി​ൽ അ​രു​ണി​ന്‍റെ വീ​ട്ടി​ലി​രി​ക്കു​മ്പോ​ളാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ത​ട​യാ​ൻ ശ്ര​മി​ച്ച അ​രു​ണി​നും മ​ർ​ദ​ന​മേ​റ്റു. ഇ​രു​വ​രും പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കൂ​ട്ടാ​ലി​ട​യി​ലെ സി​പി​എം നേ​താ​വി​നെ​തി​രേ ചെ​ങ്ങോ​ടു​മ​ല സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചി​ല ആ​രോ​പ​ണ​ങ്ങ​ൾ നോ​ട്ടീ​സി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​ത് ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് മർദനം. എ​ന്നാ​ൽ നോ​ട്ടീ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് ദി​ലീ​ഷ് പ​റ​യു​ന്ന​ത്. ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ​തി​രേ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ഡി​വൈ​എ​ഫ്ഐ​ക്കെ​ന്ന് നാ​ലാം വാ​ർ​ഡ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഖ​ന​ന മാ​ഫി​യ​ക്കു വേ​ണ്ടി​യാ​ണ് ജ​ന​കീ​യ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ഡി​വൈ​എ​ഫ്ഐ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു. പ​രു​ക്കേ​റ്റ ദി​ലീ​ഷി​ന്‍റെ വീ​ട് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ൻ സ​ന്ദ​ർ​ശി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ധീ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​ത്ത​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സ​ദാ​ന​ന്ദ​ൻ, ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ, മി​ഥു​ൻ മോ​ഹ​ന​ൻ, ജു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.