നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​ന്ന് 500 പേ​ർ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി
Saturday, May 30, 2020 11:13 PM IST
നാ​ദാ​പു​രം: ഏ​റെ പ​രാ​തി​ക​ൾ​ക്കു ശേ​ഷം ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി. വ​ള​യം, നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 500 ഓ​ളം പേ​രാ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ട​ങ്ങി​യ​ത്.
റ​വ​ന്യു അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ബ​സു​ക​ളി​ൽ ഇ​വ​രെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ാണ് ആ​ദ്യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉം​പുന്‌ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​റി​യ സ്വ​ദേ​ശ​ത്ത് ഇ​വ​രി​ൽ പ​ല​രു​ടെ​യും വീ​ടു​ക​ൾ ത​ക​രു​ക​യും കു​ടും​ബ​ങ്ങ​ൾ അ​നാ​ഥ​മാ​വു​ക​യും ചെ​യ്തി​രു​ന്നു.
തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ മേ​ഖ​ല​യി​ലു​ള്ള ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ൾ ഒ​രാ​ഴ്ച മു​മ്പ് സ്വ​ന്തം നി​ല​യി​ൽ ഓ​ൺ​ലൈ​ൻ മു​ഖേ​ന ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പാ​സ് വാ​ങ്ങി​യ ശേ​ഷം ടൂ​റി​സ്റ്റ് ബ​സു​ക​ൾ ബു​ക്ക് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

ഒ​രാ​ൾ​ക്ക് 9000 രൂ​പ ന​ൽ​കി​യാ​ണ് ര​ണ്ട് ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ ഇ​വ​ർ യാ​ത്ര തി​രി​ച്ച​ത്. യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ വ​കു​പ്പ് തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ ബം​ഗാ​ൾ തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

കൈ​യി​ൽ പ​ണ​മി​ല്ല, ഭ​ക്ഷ​ണ​വുമി​ല്ല എ​ന്ന് ഇ​വ​രി​ൽ പ​ല​രും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ഡി​ജി​പി​യെ​യും വ​രെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.