ഡി​ടി​എ​ച്ചു​ക​ളി​ല്‍ വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ൽ കി​ട്ടു​ന്നി​ല്ല
Monday, June 1, 2020 11:36 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ചെ​ങ്കി​ലും ഡി​ടി​എ​ച്ചു​ക​ളി​ല്‍ ചാ​ന​ല്‍ ല​ഭ്യ​മാ​കാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​പോ​ലെ കു​ഴ​ക്കി. കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭ്യ​മാ​യ​ത്.
ഒ​പ്പം യൂ​ട്യൂ​ബ് ലി​ങ്കി​ലും ചാ​ന​ല്‍ ല​ഭ്യ​മാ​യി. അ​തേ​സ​മ​യം ഭൂ​രി​ഭാ​ഗം പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന ടാ​റ്റാ സ്‌​കൈ, എ​യ​ർ​ടെ​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ടി​എ​ച്ചു​ക​ളി​ല്‍ സേ​വ​നം ല​ഭ്യ​മാ​യി​ല്ല. 642 ആ​ണ് ചാ​ന​ല്‍ ന​മ്പ​റാ​യി ന​ല്‍​കി​യി​രു​ന്ന​തെ​ങ്കി​ലും അ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ല്ല.
ചാ​ന​ല്‍ ല​ഭ്യ​മാ​കാ​ത്ത​വ​ര്‍​ക്കും ഓ​ണ്‍ ലൈ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും പി​ന്നീ​ട് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് കാ​ണാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​
അ​തേ​സ​മ​യം മ​ഴ​ക്കാ​ല​ത്ത് ഡി​ടി​എ​ച്ച് വ​ഴി​യു​ള്ള ചാ​ന​ല്‍ സം​പ്രേ​ഷ​ണം പ​ല​പ്പോ​ഴും നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.