വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷം: ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി
Wednesday, June 3, 2020 11:14 PM IST
താ​മ​ര​ശേ​രി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ല്‍ നി​ന്നും കൃ​ഷി​ക്കാ​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി. താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം ക​ട്ടി​പ്പാ​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​സി.​എ റ​ഹിം, രാ​ജു ജോ​ണ്‍, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​ഷി മ​ണി​മ​ല, ബേ​ബി കു​ടി​യി​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി. ക​ട്ടി​പ്പാ​റ, താ​മ​ര​ശേ​രി തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ന്നി, മു​ള​ള​ന്‍​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ​സ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. വി​ളവെ​ടു​പ്പാ​കു​മ്പോ​ഴേ​ക്കും ഇവ കൂ​ട്ട​ത്തോ​ടെ​യെ​ത്തി കൃഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.
പൊ​റു​തി മു​ട്ടി​യാ​ണ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.