ക​രി​യാ​ത്തും​പാ​റ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​താ​യി പ​രാ​തി
Wednesday, June 3, 2020 11:15 PM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക്ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ​യി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി​പ്പേ​ർ ഇ​വി​ടെ വ​ന്ന് മ​ട​ങ്ങി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
യു​വാ​ക്ക​ള​ട​ക്കം കു​ടും​ബ​ത്തോ​ടൊ​പ്പം വ​രു​ന്ന​വ​രു​മു​ണ്ട്. പ​ല​രേ​യും നാ​ട്ടു​കാ​ർ ത​ന്നെ പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ് ഈ ​മേ​ഖ​ല.
ജ​ന​ങ്ങ​ൾ കോ​വി​ഡ് ഭീ​ഷണി നേ​രി​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​തി​നെ​തി​രേ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.