ത​ല​യാ​ട് ചീ​ടി​ക്കു​ഴി പു​ഴ​യി​ലെ ഇ​ല​ക്‌ട്രിക് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചു
Thursday, June 4, 2020 11:11 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് ചീ​ടി​ക്കു​ഴി പു​ഴ​യു​ടെ ന​ടു​വി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥാ​പി​ച്ച അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ ഇ​ല​ക്‌ട്രിക് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ചു. പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. പോ​സ്റ്റ് പു​ഴ​യു​ടെ ന​ടു​വി​ലാ​യി സ്ഥാ​പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.
ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളും പ്ര​ള​യ​വും കൂ​ടി​യാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യേ​റി​. പു​തി​യ പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 9000 രൂ​പ കെ​എ​സ്ഇ​ബി​യ്ക്ക് ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് പോ​സ്റ്റ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി പു​ഴ​യു​ടെ അ​രു​കി​ലാ​യി പു​തി​യ പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്.