കോ​ഴി​ക്കോ​ട്ട്്‍ 10 പേ​ര്‍​ക്ക് രോഗബാധ
Thursday, June 4, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 10 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. അ​ഞ്ചു​പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി​ട്ടു​മു​ണ്ട്.
വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന നാ​ലു​പേ​ര്‍​ക്കും ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൂ​ന്നു​പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് പോ​സി​റ്റീ​വാ​യ​വ​ര്‍: അ​ഞ്ച് വ​യ​സു​കാ​ര​നാ​യ മാ​വൂ​ര്‍ സ്വ​ദേ​ശി. മേ​യ് 25 ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ആ​വു​ക​യും 31 ന് ​ശേ​ഖ​രി​ച്ച സാം​പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ 54 ഉം 23 ​ഉം വ​യ​സു​ള്ള ര​ണ്ടു​പേ​ർ. മേ​യ് 17 ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് കാ​ര്‍ മാ​ര്‍​ഗം വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് മേ​യ് 29ന് ​ശേ​ഖ​രി​ച്ച സാന്പിള്‍ പോ​സി​റ്റീ​വാ​യി. ഇ​പ്പോ​ള്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 46 വ​യ​സാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി. മേ​യ് 30, 31 തീ​യ​തി​ക​ളി​ല്‍ പോ​സി​റ്റീ​വാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന വ്യ​ക്തി​യാ​ണ്. മേ​യ് 31 ന് ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ജൂ​ണ്‍ ഒ​ന്നി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റാ​യി.
ര​ണ്ടി​ന് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. 25 വ​യ​സ് ആ​യ മ​ട​വൂ​ര്‍ സ്വ​ദേ​ശി. കു​വൈ​റ്റ്- ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ല്‍ മേ​യ് 30 ന് ​എ​ത്തി രോ​ഗ​ല​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്ന് നേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടി​ന് ശേ​ഖ​രി​ച്ച സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി.29കാ​ര​നാ​യ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി. മേ​യ് 24 ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി കു​രു​വ​ട്ടൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ ഒ​ന്നി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ര​ണ്ടി​ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. 51കാ​ര​നാ​യ ചെ​ക്യാ​ടി സ്വ​ദേ​ശി.
കു​വൈ​റ്റ്- ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ മേ​യ് 30 ന് ​എ​ത്തി വ​ട​ക​ര കൊ​റോ​ണ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട് എ​ഫ്എ​ല്‍​ടി​സി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. 22കാ​രി​യാ​യ ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി​നി. റ​ഷ്യ​യി​ല്‍ നി​ന്ന് മേ​യ് 20 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ​ഞ്ച​രി​ച്ച് താ​മ​ര​ശേ​രി കൊ​റോ​ണ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. ഏ​ഴു​ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടി​ന് ശേ​ഖ​രി​ച്ച സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. ഇ​പ്പോ​ള്‍ എ​ഫ്എ​ല്‍​ടി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
28കാ​രി​യാ​യ മ​ണി​യൂ​ര്‍ സ്വ​ദേ​ശി​നി. ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് മേ​യ് 24 ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റാ​വു​ക​യും ര​ണ്ടി​ന് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. 60കാ​ര​നാ​യ വ​ള​യം സ്വ​ദേ​ശി. ദോ​ഹ- ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ മേ​യ് 29 ന് ​എ​ത്തി കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ കോ​വി​ഡ് പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​മേ​യ് 31 ന് ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റാ​വു​ക​യും ര​ണ്ടി​ന് ശേ​ഖ​രി​ച്ച സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 88 ആ​യി. 45 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.