നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, June 4, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​മ്പാ​ടി പോ​ലീ​സും ഡി​എ​എ​ൻ​എ​സ്എ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ റ​ഹിം (25), ഷെ​ഫീ​ഖ് (25), അ​ബ്ദു​ൾ സ​ൽ​വാ​ൻ(22) എ​ന്നി​വ​ർ കെ​എ​ൽ14 ഡ​ബ്യു 61 ന​മ്പ​ർ കാ​റി​ലും കെ​എ​ൽ 60 ആ​ർ 1265 ന​മ്പ​ർ സ്കൂ​ട്ട​റി​ലു​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 2070 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ര​ഹ​സ്യ​മാ​യി അ​തി​ർ​ത്തി ക​ട​ത്തി​കൊ​ണ്ട് വ​ന്ന് കേ​ര​ള​ത്തി​ൽ വ​ൻ തോ​തി​ൽ മൊ​ത്ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണി​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ലോ​ക്ക്ഡൗ​ണി​ൽ മ​ദ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഒ​രു പാ​യ്ക്ക​റ്റി​ന് 250 രൂ​പ​യ്ക്ക് വ​രെ ആ​യി​രു​ന്നു കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.
തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ ഷ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ.​കെ. മ​ധു, അ​ഷ്റ​ഫ്, ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡം​ഗ​മാ​യ എ​എ​സ്ഐ ഷി​ബി​ൽ ജോ​സ​ഫ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സ​പ്നേ​ഷ്, അ​നീ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.