ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്താ​ല്‍ ശ​ക്ത​മാ​യ സ​മ​ര​ം: ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം
Friday, June 5, 2020 11:41 PM IST
താ​മ​ര​ശേ​രി: കൃ​ഷി ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ സ്വീ​ക​രി​ക്കു​ന്ന ഉ​പാ​ധി​ക​ളു​ടെ പേ​രി​ല്‍ ക​ള്ള​ക്കേ​സെ​ടു​ത്ത് ജ​യി​ലി​ല​ട​യ്ക്കാ​നാ​ണ് വ​ന​പാ​ല​ക​രു​ടെ ഉ​ദ്ദേ​ശ​മെ​ങ്കി​ല്‍ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രെ​യും പ്ര​തി ചേ​ര്‍​ക്കേ​ണ്ടി വ​രു​മെ​ന്ന് ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി സ​ക്ക​റി​യാ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളെ കൃ​ഷി ഭൂ​മി​യി​ല്‍ ക​യ​റ്റാ​തെ നോ​ക്കേ​ണ്ട​ത് വ​ന​പാ​ല​ക​രു​ടെ ക​ട​മ​യാ​ണ്. ക​ര്‍​ഷ​ക​രെ ക​ള്ള​ക്കേ​സി​ല്‍​പ്പെ​ടു​ത്തിയാല്‍ ശ​ക്ത​മാ​യ സ​മ​ര​ം തുടങ്ങുമെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.