എ​ഡ്യു ഹെ​ൽ​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 6, 2020 10:51 PM IST
പേ​രാ​മ്പ്ര:​ പ​ഠ​നം ഓ​ൺ​ലൈ​ൻ ആ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യിക്കാൻ ഹ​യ​ർ സെ​ക്ക​ൻഡറി നാ​ഷ​ണ​ൽ സ​ർ​വ്വീ​സ്കിം ന​ട​പ്പി​ലാ​ക്കു​ന്ന എ​ഡ്യു ഹെ​ൽ​പ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം. വീ​ടു​ക​ളി​ൽ ടി.​വി, സ്മാ​ർ​ട്ട് ഫോ​ൺ , ലാ​പ്ടോ​പ്പ് എ​ന്നി​വ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ൻ എ​സ് എ​സ് വോള​ണ്ടി​യ​ർ​മാ​ർ ല​ഭ്യ​മാ​ക്കും . പ​ദ്ധ​തി​യു​ടെ ജി​ല്ല ത​ല ഉ​ദ്ഘാ​ട​നം അ​രി​ക്കു​ളം കെ​പി​എം​എ​സ്എം ഹ​യ​ർ സെ​ക്ക​ൻഡറി സ്കു​ളി​ലെ വ​ള​ണ്ടി​യ​ർ​മാ​ർ സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ടി​വി ഏ​റ്റു​വാ​ങ്ങി​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ്വ​ഹി​ച്ചു.