റ​വ.​ഡോ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ
Saturday, June 6, 2020 11:52 PM IST
മാ​ന​ന്ത​വാ​ടി: രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി റ​വ.​ഡോ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ലും ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി ഫാ.​ജോ​ണ്‍ പൊ​ൻ​പാ​റ​യ്ക്ക​ലും നി​യ​മി​ത​രാ​യി. രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ 2020-21ലെ ​സ്ഥ​ലം​മാ​റ്റ​ത്തി​നൊ​പ്പ​മാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ന​ട​ത്തി​യ​ത്.

തൊ​ടു​പു​ഴ ഏ​ഴ​ല്ലൂ​ർ മു​ണ്ടോ​ളി​ക്ക​ൽ ജോ​സ​ഫ്-​ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് റ​വ.​ഡോ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ. 1951 ഒ​ക്ടോ​ബ​ർ 16നാ​ണ് ജ​ന​നം. വൈ​ദി​ക​നാ​യ​ശേ​ഷം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ മൈ​ന​ർ സെ​മി​നാ​രി​യി​ൽ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും ന​ട​വ​യ​ൽ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​മാ​യി സേ​വ​നം ചെ​യ്തു.

ചു​ണ്ട​ക്ക​ര ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി​രി​ക്കെ ഉ​പ​രി​പ​ഠ​ന​ത്തി​നു റോ​മി​ൽ പോ​യി. ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി. തി​രി​ച്ചെ​ത്തി​യ​ശേ​ഷം ജേ​ക്ക​ബ് തൂ​ങ്കു​ഴി പി​താ​വി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സി​യോ​ൻ ക​രി​സ്മാ​റ്റി​ക് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യും സേ​വ​നം ചെ​യ്തു. പി​ന്നീ​ട് ക​ള​മ​ശേ​രി​യി​ലെ എ​മ്മാ​വൂ​സി​ൽ ക​രി​സ്മാ​റ്റി​ക് മു​ന്നേ​റ്റ​ത്തി​ന്‍റെ കേ​ര​ള സ​ർ​വീ​സ് ടീം ​ചെ​യ​ർ​മാ​നാ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് ടീം ​എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

എ​മ്മാ​നു​വ​ൽ പോ​ത്താ​നാ​മൂ​ഴി പി​താ​വി​ന്‍റെ കാ​ല​ത്തു രൂ​പ​ത ചാ​ൻ​സ​ല​റാ​യി. പി​ന്നീ​ട് ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ അ​ധ്യാ​പ​ക​നാ​യും സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും സേ​വ​നം ചെ​യ്തു. മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലെ അ​വ​സാ​ന ര​ണ്ടു​വ​ർ​ഷം പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ദൈ​വ​ശാ​സ്ത്ര ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സി​ന്‍റെ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു. 2017 മു​ത​ൽ ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി​യാ​ണ്.

പ​യ്യ​ന്പ​ള്ളി പൊ​ൻ​പാ​റ​യ്ക്ക​ൽ ജോ​ർ​ജ്-​ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​ജോ​ണ്‍ പൊ​ൻ​പാ​റ​യ്ക്ക​ൽ. ആ​ലു​വ, കോ​ട്ട​യം സെ​മി​നാ​രി​ക​ളി​ലാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി 2002ൽ ​മാ​ന​ന്ത​വാ​ടി രൂ​പ​ത​യ്ക്കു​വേ​ണ്ടി വൈ​ദി​ക​നാ​യി. കൊ​ട്ടി​യൂ​ർ, ബ​ത്തേ​രി ഇ​ട​വ​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും പൂ​ള​പ്പാ​ടം, ക​ല്യാ​ണ്‍ രൂ​പ​ത​യു​ടെ വി​രാ​ർ, പാ​ൽ​ഗ​ർ ഇ​ട​വ​ക​ക​ളി​ലും വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു. ക​ല്യാ​ണ്‍ രൂ​പ​ത​യി​ൽ സേ​വ​നം​ചെ​യ്ത കാ​ല​ത്തു നി​യ​മ​ ബി​രു​ദം നേ​ടി.

ദ്വാ​ര​ക വി​യാ​നി ഭ​വ​ൻ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2014 മു​ത​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​രാ​ണ്. പു​തി​യ വി​കാ​രി ജ​ന​റാ​ളും പ്രൊ​ക്യു​റേ​റ്റ​റും പൊ​തു​സ്ഥ​ലം​മാ​റ്റ ദി​ന​മാ​യ ജൂ​ണ്‍ 27നു ​ചു​മ​ത​ല​യേ​ൽ​ക്കും. മോ​ണ്‍.​ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ലാ​ണ് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നി​ല​വി​ലെ വി​കാ​രി ജ​ന​റാ​ൾ. ഫാ.​ജി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ലാ​ണ് പ്രൊ​ക്യു​റേ​റ്റ​ർ.