വ്യാ​പാ​രി​ക​ൾ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Tuesday, June 30, 2020 11:52 PM IST
പേ​രാ​മ്പ്ര: പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ളു​ടെ വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എം. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കെ.​എ​ൻ. ഷാ​ജു, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​മ​ച​ന്ദ്ര​ൻ, നാ​രാ​യ​ണ​ൻ,സ​ദാ​ന​ന്ദ​ൻ, ഭാ​സ്ക​ര​ൻ, ച​ന്ദ്ര​ൻ നേ​തൃ​ത്വം വ​ഹി​ച്ചു.
പേ​രാ​മ്പ്ര: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ഓ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) പേ​രാ​മ്പ്ര ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സി​ഐ​ടി​യു ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ. ലോ​ഹി​താ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​സി. ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രാ​ണ്ടി മ​നോ​ജ് ,ഒ.​ടി രാ​ജു, സി.​എം. സ​ത്യ​ൻ, സി.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.