സ​മൂ​ഹിക വി​രു​ദ്ധ ശ​ല്യ​ത്തി​ന​റു​തി വ​രു​ത്ത​ണ​മെ​ന്ന്
Wednesday, July 1, 2020 11:14 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പൊ​ൻ​മ​ല​പ്പാ​റ, വാ​ഞ്ചു കോ​ള​നി മു​ക്ക് മേ​ഖ​ല​യി​ൽ സ​മൂ​ഹിക വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി. വ്യ​ജ മ​ദ്യ​വിതരണവും ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക​ളു​ടെ വി​ൽ​പ്പ​ന​യും പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ർ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ത്തി​ല്ല​യെ​ന്ന പ​രാ​തി​യും നാ​ട്ടു​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ലെ ജ​പ്പാ​ൻ കു​ന്നു താ​ഴ്‌വ​ര​യി​ൽ തീ​ര​ത്താ​ണു വ്യാ​ജ വാ​റ്റ് ന​ട​ക്കു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.