ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു
Wednesday, July 1, 2020 11:14 PM IST
താ​മ​ര​ശേ​രി: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ല്‍ വി​വി​ധ ഇ​നം ന​ടീ​ല്‍ വ​സ്തു​ക്ക​ളും ജൈ​വ ഉ​ത്പാ​ദ​നോ​പാ​ധി​ക​ളും ഒ​രു​ക്കി താ​മ​ര​ശേ​രി കൃ​ഷി ഭ​വ​ന്‍ ഞാ​റ്റു വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു. ഇ​ക്കോ ഷോ​പു​മാ​യി സ​ഹ​ക​രി​ച്ചു കൃ​ഷി​ഭ​വ​ന്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ച​ന്ത​യും വി​ള ഇ​ൻഷ്വറ​ന്‍​സ് ദി​നാ​ച​ര​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, വി​ക​സ​ന കാ​ര്യാ ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ മ​ഞ്ജി​ത, വാ​ര്‍​ഡ് മെം​ബര്‍​മാ​രാ​യ ബി​ന്ദു, മു​ഹ​മ്മ​ദാ​ലി, ര​ത്‌​ന​വ​ല്ലി, ശൈ​ല​ജ, കെ. ​സ​ര​സ്വ​തി, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് തേ​വ​ള്ളി, രാ​ജേ​ന്ദ്ര​ന്‍, ഖാ​ദ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട്ട്, കൃ​ഷി ഓ​ഫീ​സ​ര്‍ എം.​എം. സ​ബീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ജാ​രി​സ്, ഹ​സീ​ന, റി​ഷാ​ന, ഇ​ക്കോ ഷോ​പ്പ് സെ​ക്ര​ട്ട​റി ല​ളി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 4 വ​രെ​യു​ള്ള തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പദ​നോ​പാ​ധി​ക​ള്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ച​ന്ത​യു​ടെ ല​ക്ഷ്യ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.