മു​ള​ക് പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ച്ചാ​ശ്ര​മം
Wednesday, July 1, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: പു​ന്ന​ക്ക​ൽ ഉ​റു​മി​യി​ൽ കഴിഞ്ഞ ദിവസം രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​ന് നേ​രെ മു​ള​കു​പൊ​ടി അ​ക്ര​മ​ണം. ബൈ​ക്ക് മ​റി​ച്ചി​ട്ട് ട​യ​ർ പ​ഞ്ച​റാ​ണെ​ന്നും മൊ​ബൈ​ലി​ന് സി​ഗ്ന​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​സ​മ​യ​മാ​യ​തി​നാ​ലും മു​ൻ​പ് ക​ണ്ടു പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​യ​തി​നാ​ലും കാ​റി​ന്‍റെ ഗ്ലാ​സ് കു​റ​ച്ച് താ​ഴ്ത്തി മൊ​ബൈ​ൽ വി​ളി​ക്കാ​ൻ കൊ​ടു​ത്തു.

ഫോ​ൺ വി​ളി​ച്ച​തി​നു​ശേ​ഷം തി​രി​ച്ചു കൊ​ടു​ക്കു​മ്പോ​ൾ ഒ​രാ​ൾ മു​ള​ക് പൊ​ടി മു​ഖ​ത്തെ​റി​യു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ്ണ​മാ​ല അ​പ​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ മ​ൽ​പ്പി​ടു​ത്ത​ത്തി​ൽ യു​വാ​വി​ന് പ​രു​ക്കേ​റ്റു. ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ബൈ​ക്കു​മാ​യി യു​വാ​ക്ക​ൾ സ്ഥ​ലം വി​ട്ടു. തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​മീ​പ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഒ​രു വ​ർ​ഷം മു​ൻ​പ് പ്ര​ദേ​ശ​വാ​സി​യാ​യ സ്ത്രീ​യു​ടെ മാ​ല ബൈ​ക്ക് യാ​ത്രി​ക​ൻ പൊ​ട്ടി​ച്ച് പോ​യി​രു​ന്നെ​ങ്കി​ലും പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.ഉ​റു​മി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും ശ​ല്യം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഇ​തി​നെ​തി​രേ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ഉ​റു​മി സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.