ജോ​സ് കെ. ​മാ​ണി​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രെ ജ​ന​ങ്ങ​ൾ പാ​ഠം പ​ഠി​പ്പി​ക്കും: ടി.​എം.ജോ​സ​ഫ്
Wednesday, July 1, 2020 11:15 PM IST
കൂ​രാ​ച്ചു​ണ്ട്: എ​ക്കാ​ല​വും യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ച്ച കെ.​എം. മാ​ണി​യു​ടെ പാ​ർ​ട്ടി​യെ ത​ള്ളി​പ്പ​റ​ഞ്ഞ യുഡി​എ​ഫി​നെ ജ​ന​ങ്ങ​ൾ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്.

കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്ന മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​താ​ക്ക​ളാ​യ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, റോ​യി മു​രി​ക്കോ ലി​ൽ, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, അ​രു​ൺ ജോ​സ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സ്റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.