ചെ​ങ്ങോ​ടു​മ​ല: സ​ർ​വക​ക്ഷി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്
Wednesday, July 1, 2020 11:17 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ കോ​ട്ടൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​ലി​ട​യി​ൽ സ​ർ​വക​ക്ഷി​ക​ൾ അ​ഞ്ചു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും. ഏ​ഴി​നാ​ണ് സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി​യു​ടെ യോ​ഗം. ഇ​തി​ൽ പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന വി​ല​യി​രു​ത്ത​ൽ സ​മി​തി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. പ​ഞ്ചാ​യ​ത്തി​നെ പോ​ലും അ​റി​യി​ക്കാ​തെ ക്വാ​റി മു​ത​ലാ​ളി​യു​ടെ കാ​റി​ൽ വ​ന്ന സം​ഘം ക്വാ​റി​ക്കാ​രു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് ത​യാ​റാ​ക്കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്നാ​ണ് സ​ർ​വക​ക്ഷി യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി​യി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ക​ര​ൻ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, എം.​കെ. രാ​ഘ​വ​ൻ എം​പി, പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ എ​ന്നി​വ​രെ സ​ർ​വക​ക്ഷി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ണാ​ൻ തീ​രു​മാ​നി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ന്‍റ് കെ.​കെ. ബാ​ല​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഹ​മീ​ദ്, കെ.​കെ. അ​ബൂ​ബ​ക്ക​ർ, ടി. ​ഷാ​ജു, ടി.​എം. കു​മാ​ര​ൻ, സി.​എ​ച്ച്. സു​രേ​ഷ്, കെ.​സി. ആ​ലി​ക്കോ​യ, സി.​എ​ച്ച്. സു​രേ​ന്ദ്ര​ൻ, ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ൻ, ടി.​കെ. ബാ​ല​ൻ, പി.​കെ. സു​ജി​ത്ത്, മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, ഉ​ഷ മ​ല​യി​ൽ, വി. ​കെ. അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.