സെ​ന​റ്റ് യോ​ഗം ന​ട​ത്തി
Wednesday, July 1, 2020 11:17 PM IST
തേ​ഞ്ഞി​പ്പ​ലം: ഇ​ന്ന​ലെ ന​ട​ന്ന സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ നാ​ല് ഡി​പ്ലോ​മ, 4064 ഡി​ഗ്രി, 194 പി​ജി, നാ​ല് എം​ഫി​ൽ, ര​ണ്ട് പി​എ​ച്ച്ഡി ഉ​ള്‍​പ്പെ​ടെ 4268 ബി​രു​ദ​ങ്ങ​ള്‍ എ​ന്നി​വ ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.

2016-ലെ ​റി​സ​ര്‍​ച്ച് റ​ഗു​ലേ​ഷ​ന്‍ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പ്രൈ​വ​റ്റ് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ അ​ധ്യാ​പ​ക/ അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം ന​ല്‍​കാ​നു​ള്ള ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. 70 കോ​ള​ജു​ക​ളി​ല്‍ പു​തി​യ യു​ജി, പി​ജി സ്വാ​ശ്ര​യ പ്രോ​ഗ്രാ​മു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ല്‍​കി.