യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Saturday, July 4, 2020 11:35 PM IST
തി​രു​വ​മ്പാ​ടി: കി​ഡ്നി രോ​ഗം പി​ടി​പെ​ട്ട യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ഒ​റ്റ​പ്പൊ​യി​ൽ സ്വ​ദേ​ശി സോ​ബി​ൻ പാ​റ​നി​ര​പ്പെ​ൽ (31) ആ​ണ് കി​ഡ്നി രോ​ഗം പി​ടി​പെ​ട്ട് നാ​ലു വ​ർ​ഷ​മാ​യി ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം അ​മ്മ​യു​ടെ കി​ഡ്നി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സോ​ബി​ന് വ​ച്ചു. എ​ന്നാ​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​നു ശേ​ഷം മാ​റ്റി വ​ച്ച കി​ഡ്നി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യാ​യി​രു​ന്നു. അ​മ്മ​യും ഭാ​ര്യ​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന സോ​ബി​ന്‍റെ കു​ടും​ബം നി​ത്യ​വൃ​ത്തി​ക്കു​പോ​ലും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സോ​ബി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഡ​യാ​ലി​സി​സി​ലൂ​ടെ മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു ഒ​രു സ​ഹാ​യ ക​മ്മ​റ്റി രു​പീ​ക​രി​ച്ചു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്.

തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും ജോ​സ് സ​ക​റി​യാ​സ് അ​ഴ​ക​ത്ത് ര​ക്ഷാ​ധി​കാ​രി​യും വാ​ർ​ഡ്‌ മെം​ബ​ർ സു​ഹ​റ മു​സ്ത​ഫ ചെ​യ​ർ​മാ​നും, ശി​വ​ദാ​സ​ൻ അ​രീ​ക​ൽ ക​ൺ​വീ​ന​റും, അ​രു​ൺ ഞാ​ര​ൻ​വെ​ലി​ൽ ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി. ഫെ​ഡ​റ​ൽ ബാ​ങ്ക് തി​രു​വ​മ്പാ​ടി ശാ​ഖ​യി​ൽ ജോ​യി​ന്‍റ് അ​കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​കൗ​ണ്ട് ന​ന്പ​ർ:19540100111628. ഐ​എ​ഫ്സി കോ​ഡ്: എ​ഫ്ഡി​ആ​ർ​എ​ൽ0001954. ബ​ന്ധ​പ്പെ​ടെ​ണ്ട ന​മ്പ​ർ: ശി​വ​ദാ​സ​ൻ : 9745437040, അ​രു​ൺ:8921455373, റം​ഷാ​ദ്:9946122320.