സം​സ്ഥാ​ന​ത്ത് വ​ന​സം​ര​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും : മ​ന്ത്രി കെ.​രാ​ജു
Saturday, July 4, 2020 11:38 PM IST
കോ​ഴി​ക്കോ​ട്:​താ​മ​ര​ശേ​രി, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി നി​ർ​വ​ഹി​ച്ചു.70-​മ​ത് വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വ​ന​സം​ര​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വി​ദേ​ശ മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റി പ​ക​രം സ്വാ​ഭാ​വി​ക മ​ര​ങ്ങ​ൾ വച്ചു പി​ടി​പ്പി​ക്കും. ആ​ദി​വാ​സി​ക​ളു​ടെ ആ​വാ​സ മേ​ഖ​ല​ക​ളി​ൽ വ​ന​വ​ല്ക​ര​ണം ന​ട​താ​നു​ള്ള പ​ദ്ധ​തി​യും ഇ​തി​നൊ​പ്പം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്‌ ദേ​വേ​ന്ദ്ര കു​മാ​ർ വ​ർ​മ വി​ള​ക്കു​കൊ​ളു​ത്തി ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ചീ​ഫ് ക​ണ്സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്‌ കെ ​കാ​ർ​ത്തി​കേ​യ​ൻ, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജീ​വ​ൻ, എ​പി​സി​സി​എ​ഫ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, ക​ണ്സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്‌ ആ​ട​ൽ​അ​ര​ശ​ൻ, റേ​ഞ്ച് ഓ​ഫീ​സ​ർ അ​ഖി​ൽ നാ​രാ​യ​ൺ,ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ, ദേ​വി വാ​ഴ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.28 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണം.