കേ​ളോ​ത്തു​വ​യ​ൽ റോ​ഡ് ടാ​റിം​ഗ് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണമെന്ന്
Wednesday, July 8, 2020 11:16 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് കേ​ളോ​ത്തു​വ​യ​ൽ - പ​ള്ളി​ക്കു​ന്ന് റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ട് വി​ജി​ല​ൻ​സ് ആ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ളോ​ത്തു​വ​യ​ലി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഒ​രു മാ​സം മു​ൻ​പ് 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ടാ​റിം​ഗ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൊ​ളി​ഞ്ഞു പോ​യി​രു​ന്നു. നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ക​രു​മ​ത്തി​ൽ, പി.​കെ. അ​സീ​സ്, സ​ണ്ണി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.