പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ക​രു​തേ​ണ്ട: കെ.​സു​രേ​ന്ദ്ര​ന്‍
Wednesday, July 8, 2020 11:18 PM IST
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്‌ട്ര ക​ള്ള​ക്ക​ട​ത്തു സം​ഘ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള ബ​ന്ധം പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര​നെ പു​റ​ത്താ​ക്കി ര​ക്ഷ​പ്പെ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ട. മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വി​ന് ക​ള്ള​ക്ക​ട​ത്തു​സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം.​
അ​റ​ബി രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ നി​ര​ന്ത​ര യാ​ത്ര എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. പ​ന​പോ​ലെ വ​ള​ര്‍​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ വ്യ​വ​സാ​യ സാ​മ്രാ​ജ്യ​ത്തി​ന് ഐ​ടി സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്ത സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. എ​ന്തു​കൊ​ണ്ടാ​ണ് ത​ന്‍റെ ഓ​ഫീ​സി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി മ​ടി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യ​റി​യാ​തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​കും. സ്വ​ന്തം മൂ​ക്കി​നു​താ​ഴെ​യു​ള്ള വി​വാ​ദ വ​നി​ത​യെ ക​ണ്ടെ​ത്താ​ൻ ആ​വു​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ​ന്തി​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പെ​ന്ന് പി​ണ​റാ​യി ജ​ന​ങ്ങ​ളോ​ട് പ​റ​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക്ക​ളെ​കു​റി​ച്ച് മാ​ത്രം അ​ന്വേ​ഷി​ച്ചാ​ല്‍ പോ​ര​ല്ലോ. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ന്‍ എ​ന്താ​ണ് കു​റ​ച്ചു​കാ​ല​മാ​യി സ​ര്‍​ക്കാ​രി​നു​ള്ള താ​ത്പ​ര്യ​മെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഇ​ന്ന് മ​ണ്ഡ​ല​ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ക്കും.