അ​പ​ക​ട​സാ​ധ്യ​തയു​ള്ള മ​രം മു​റി​ച്ചി​ല്ല; പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Thursday, July 9, 2020 11:36 PM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പെ​രു​വ​ണ്ണാ​മൂ​ഴി പാ​ത​യോ​ര​ത്തെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മ​രം മു​റി​ക്കാ​ത്ത​തി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.
മ​രം മു​റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൻ​മേ​ൽ ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് കാ​ര​ണം. മ​രം മു​റി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ‌​ബി ലൈ​ൻ അ​ഴി​ച്ചു​മാ​റ്റാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്ന​ത്. മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥയെക്കുറിച്ചുള്ള വാർത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​കയില്‌ വന്നിരുന്നു . മൂ​ന്ന് ദി​വ​സം മു​ന്പ് ​മ​ര​ത്തി​ന്‍റെ ശി​ഖ​രം പൊ​ട്ടി വീ​ണ് വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ പൊട്ടിവീണിരുന്നു.