കൃ​ഷി​ഫാ​മി​ലെ താത്കാലിക തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ യു​ദ്ധ​ത്തി​ന്
Thursday, July 9, 2020 11:36 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൂ​വ​പ്പൊ​യി​ലി​ലെ കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ സ്ഥി​രം നി​യ​മ​നം ല​ഭി​ക്കാ​ത്ത 65 താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു. താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളാ​യ ആ​റു പേ​ർ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈബ്യൂ​ണ​ലി​ന്‍റെ എ​റ​ണാ​കു​ളം ബെ​ഞ്ചി​ൽ പ​രാ​തി ന​ൽ​കി. 124 താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ 59 പേ​രെ​യാ​ണു സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ല്‌ മാ​ന​ദ​ണ്ഡ​ങ്ങ​ള്‌ പാ​ലി​ക്കാ​തെ​യാ​ണ് അ​ധി​കൃ​ത​ർ നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് ഹാ​ജ​ർ നി​ല​യാ​ണ്. ഇ​തി​ൽ എ​ല്ലാ​വ​ർ​ക്കും 109 ഹാ​ജ​രു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര​ണ​ത്താ​ൽ 59 പേ​രെ പ്രാ​യം പ​രി​ഗ​ണി​ച്ചു നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ വി​വ​രാ​വ​കാ​ശ നി​യ​മം വ​ഴി ഹാ​ജ​ർ പ​ട്ടി​ക ക​ര​സ്ഥ​മാ​ക്കി. ഇ​തി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും 109 നു ​മേ​ൽ ഹാ​ജ​രു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടു.
പ്രാ​യ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു സ്വ​ന്ത​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ചി​ല​ർ ന​ട​ത്തി​യ ക​ളി​യാ​ണി​തെ​ന്നാ​ണു പു​റ​ത്താ​യ​വ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നെ​തി​രേ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സം മു​മ്പ് ഫാം ​ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.
ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ട്രൈ​ബ്യൂ​ണ​ലി​നു പ​രാ​തി ന​ൽ​കി​യ​ത്. താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​സം 15 ദി​വ​സം പ​ണി ന​ൽ​ക​ണ​മെ​ന്നാ​ണു നി​യ​മം. അ​തേ സ​മ​യം അ​ഞ്ച് മാ​സ​മാ​യി ഇ​വ​ർ​ക്കു ജോ​ലി ന​ൽ​കി​യി​ട്ടി​ല്ല. 100 ഏ​ക്ക​ർ വി​സ്തീ​ർ​ണ്ണ​മു​ള്ള ഫാ​മി​ൽ തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി നി​ർ​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ ് ദു​രി​താ​ശ്വാ​സ​മാ​യി 15 ദി​വ​സ​ത്തെ കൂ​ലി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് ഫാം ​അ​ധി​കൃ​ത​ർ നി​ര​സി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ലി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു ന​ൽ​കി​യാ​ണു തു​ക മ​ട​ക്കി​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.