റോ​ഡി​ല്‍ ‘കൃ​ഷി​യി​റ​ക്കി' വീ​ട്ട​മ്മ​മാ​ര്‍
Friday, July 10, 2020 11:35 PM IST
പേ​രാ​മ്പ്ര : റോ​ഡ് ഗാ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വീ​ട്ട​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ല്‍ കൃ​ഷി​യി​റ​ക്കി. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, പ​തി​നാ​റ് വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന കു​ന്നി​യു​ള്ള ചാ​ലി​ല്‍ താ​ഴ മാ​ണി​ക്കാം​ക​ണ്ടി റോ​ഡി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു വീ​ട്ട​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ല്‍ കൃ​ഷി​യി​റ​ക്കി​യ​ത്.

മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ ചെ​ളി​ക്കു​ള​മാ​വു​ന്ന റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ല. ഇ​തോ​ടെ​യാ​ണ് വാ​ഴ​യും ക​പ്പ​യും ന​ട്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ​വ​ലി​യ​പ​റ​മ്പി​ല്‍ സ​രോ​ജി​നി, നാ​രാ​യ​ണി കു​ഴി​ച്ചാ​ലി​ല്‍ , ഡി.​കെ. പ്ര​ജി​ല, പ്ര​വി​ത രാ​മ​ച​ന്ദ്ര​ന്‍ , ര​ജി​ത ഷാ​ജി, റീ​ന, രാ​ഘ​വ​ന്‍​നാ​യ​ര്‍ കു​ഴി​ച്ചാ​ലി​ല്‍, എ​ന്‍.​പി. അ​ബി​ന്‍, എ​ന്‍.​പി. ദി​പി​ല്‍ , വി.​പി. ശ്രീ​ഹ​രി, കെ. ​ശ്രീ​ദേ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.