ച​ക്കി​ട്ട​പാ​റ​യി​ൽ കാ​ട്ടു​പ​ന്നി​ വി​ള​യാ​ട്ടം
Saturday, July 11, 2020 11:53 PM IST
ച​ക്കി​ട്ട​പാ​റ: സ​ർ​ക്കാ​റി​ന്‍റെ വാ​ക്കു കേ​ട്ട് കൃ​ഷി വി​പു​ല​മാ​ക്കി​യ​വ​ർ ദുരിതകയത്തില്‌. നി​റ​യെ ക​പ്പ​നട്ട​വ​രു​ടെ പ​റ​മ്പു​ക​ളി​ൽ കാ​ട്ടു​പ​ന്നി വി​ള​യാ​ട്ടം തു​ട​ങ്ങി. ച​ക്കി​ട്ട​പാ​റ കൂ​ട​ക്കൊ​ല്ലി ഭാ​ഗ​ത്തെ 85 കാ​ര​നാ​യ മാ​ളി​യേ​ക്ക​ൽ കു​ട്ട​പ്പ​ൻ ഇ​ക്കു​റി ന​ട്ട ക​പ്പ​ച്ചു​വ​ട് ആ​യി​ര​ത്തോ​ളം വ​രും. 25 ക​പ്പ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​കാ​ട്ടു​പ​ന്നി കു​ത്തി മ​റി​ച്ചു ന​ശി​പ്പി​ച്ചു.

കി​ഴ​ങ്ങാ​യി മാ​റു​ന്ന വേ​രു​ക​ൾ മു​ള​ച്ചു നീ​ണ്ടു വ​ള​ർ​ന്നു വ​രു​ന്ന പ​രു​വ​ത്തി​ലാ​ണു ക​പ്പ​ച്ചു​വ​ടു​ക​ൾ.​ സ​മീ​പ​വാ​സി തു​രു​ത്തി​ക്കാ​ട്ടു ചാ​ക്കോ​യു​ടെ ക​പ്പ കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ മ​റ്റു ക​ർ​ഷ​ക​രും സ​ർ​ക്കാ​റി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ക​പ്പ​യി​ട്ട​വ​രാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ വ​ര​വ് ഇ​വ​രി​ലെ​ല്ലാം ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.