മ​ത്ത​ത്ത് ക​ണാ​ര​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Saturday, July 11, 2020 11:53 PM IST
കു​റ്റ്യാ​ടി: വെ​ള്ളി​യാ​ഴ്ച അ​ന്ത​രി​ച്ച മ​രു​തോ​ങ്ക​ര​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ത്ത​ത്ത് ക​ണാ​ര​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി.​മ​രു​തോ​ങ്ക​ര​യ്ക്കു​മ​പ്പു​റം ഒ​ട്ടേ​റെ സൗ​ഹൃ​ദ വ​ല​യ​ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ൻ​ന്‍റെ ഭൗ​തി​ക ശ​രീ​രം ഒ​രു നോ​ക്ക് കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് നാ​നാ​തു​റ​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന​ത്. യു​ഡി​എ​ഫ് ​ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​ബാ​ല​നാ​രാ​യ​ണ​ൻ, ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ച്ചു.​

സ​ർ​വ്വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​സ​തി അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​പി.​അ​ബ്ദു​ൾ റ​സാ​ഖ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​ഡിസി​സി ​പ്ര​സി​ഡ​ന്‍റ ടി.​സി​ദ്ദീ​ഖ്, കെ​എ​സ് യു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​ബാ​ബു രാ​ജ്, യു. ​രാ​ജീ​വ​ൻ, ടി.​കെ.​നാ​ണു, വി.​പി.​കു​ഞ്ഞ​ബ്ദു​ള്ള, എം.​പി.​മോ​ഹ​ൻ​ദാ​സ്, കെ.​ടി.​ജെ​യിം​സ്, വി.​എം.​ച​ന്ദ്ര​ൻ ,കെ.​പി.​രാ​ജ​ൻ, പി.​എം.​ജോ​ർ​ജ്ജ്, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, കോ​ര​ങ്കോ​ട്ട് മൊ​യ്തു, കെ.​പി.​കൃ​ഷ്ണ​ൻ, കോ​ര​ങ്കോ​ട്ട് ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.