വീ​ടു​ക​യ​റി അ​ക്ര​മം: വീ​ട്ട​മ്മ​​യു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍
Saturday, July 11, 2020 11:53 PM IST
പേ​രാ​മ്പ്ര: വീ​ടു കൈ​യേ​റി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് വീ​ട്ട​മ്മ​യെ​യു​ള്‍​പ്പെ​ടെ നാ​ലു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . ആ​വ​ള കു​ട്ടോ​ത്ത് കേ​ളോ​ത്ത് സു​രേ​ഷി​ന്‍റ വീ​ട്ടി​ല്‍ ഒ​രു സം​ഘം ആ​ളു​ക​ള്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യു​മു​ള്‍​പ്പെടെ മ​ര്‍​ദി​ക്കു​ക​യും വീ​ടു​കൈ​യേ​റു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 40 സെ​ന്‍റ് ്സ്ഥ​ല​ത്ത് ക​ര​നെ​ല്‍ കൃ​ഷി​ക്കാ​യി നി​ലം ഒ​രു​ക്കാ​ന്‌ പോ​യ​പ്പോ​ള്‍ സ്ഥ​ല​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സം​ഘം ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ന്‍ ഒ​രു ശ്ര​മി​ച്ച​താ​യും സു​രേ​ഷ് പ​റ​യു​ന്നു . ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വൈ​കി​ട്ട് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും സു​രേ​ഷി​നെ​യും കു​ടും​ബ​ത്തേ​യും മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

സു​രേ​ഷ് ( 45 ), ഭാ​ര്യ വി​ജി​ല (40), മ​ക്ക​ളാ​യ അ​ഭി​ഷേ​ക് ( 18)അ​ല​ന്‍ (15) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രാ​തി​യി​ല്‍ മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ അ​ഖി​ല്‍ ( 25) പു​തി​യോ​ട്ടി​ല്‍ മീ​ത്ത​ല്‍ ആ​ദ​ര്‍​ശ് (24) പു​തി​യോ​ട്ടി​ല്‍ മീ​ത്ത​ല്‍ അ​ഭി​ശാ​ന്ത് (23) കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ ര​തീ​ഷ് (33) മാ​വി​ലി മീ​ത്ത​ല്‍ ല​ത്തീ​ഫ് ( 35 ) എ​ന്നി​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു.