കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി
Monday, July 13, 2020 9:40 PM IST
കൊ​യി​ലാ​ണ്ടി: ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ മേ​പ്പ​യ്യൂ​ർ കൊ​ഴു​ക്ക​ല്ലൂ​ർ കു​രു​ടി മു​ക്ക് ച​ന്ദ്ര​ൻ​സി​ൽ സ​ര​സ്ച​ന്ദ്ര​ൻ (36) ന്‍റെ മൃ​ത​ദേ​ഹം മു​ത്താ​മ്പി പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത്താ​ബി പു​ഴ​യു​ടെ സ​മീ​പ​ത്തു നി​ന്നും ഇ​യാ​ളു​ടെ പാ​സ്പോ​ർ​ട്ട്, പ​ണ​മ​ട​ങ്ങി​യ ബാ​ഗ്, വാ​ച്ച്, ക​ണ്ണ​ട, കൂ​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യു​എ​സ്എ​യി​ൽ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ ആ​യി​രു​ന്നു. എ​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ​യും (റി​ട്ട. ആ​ർ​മി) എം.​കെ. സൗ​മി​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​ഷി​ബി​ല്ല. മ​ക​ൻ: ഗൗ​തം സ​ര​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​ര​ശ്മി, സ​മീ​ഷ്, സ​ര​ൾ​ച​ന്ദ്ര​ൻ (ആ​ർ​മി ഓ​ഫീ​സ​ർ).