ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, August 1, 2020 11:22 PM IST
മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ചു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. സെ​ന്‍റ​ർ നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. രോ​ഗി​ക​ൾ​ക്കു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​തു​പോ​ലെ ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്നും വി​ള​ന്പി ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചും പാ​ത്ര​ങ്ങ​ൾ ക​ഴു​കി​ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും അ​ഞ്ചം​ഗ സം​ഘം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കു​ള്ള വ​കു​പ്പു​ക​ളും ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​ട്ട​ക്ഷ​ൻ നി​യ​മം അ​നു​സ​രി​ച്ചു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.