പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​ൻ റൂ​റ​ൽ പോ​ലീ​സ് ചീ​ഫി​ന്‍റെ ഹെ​ൽ​ത്ത് ടി​പ്പ്
Sunday, August 2, 2020 11:31 PM IST
മു​ക്കം: കോ​വി​ഡ് മ​ഹാ​മാ​രി​യെ ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളി​ൽ വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​ക്കി​ട​യി​ൽ വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് പോ​ലീ​സു​കാ​ർ.
ഡോ​ക്ട​ർ കൂ​ടി​യാ​യ കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് ചീ​ഫ് ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റ മ​ന​സി​ലേ​ക്ക് പോ​ലീ​സു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ഈ ​മാ​ന​സി​ക സ​മ്മ​ർ​ദ്ദം ക​ട​ന്നു വ​ന്നു.
വീ​ടു​ക​ളി​ൽ റി​സേ​ർ​വി​ലി​രി​ക്കു​ന്ന പോ​ലീ​സു​കാ​ർ മാ​ന​സി​കോ​ർ​ജ്ജം കൈ​വ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഡോ. ​എ. ശ്രീ​നി​വാ​സ് മു​ന്നോ​ട്ട് വെ​ച്ച ഹെ​ൽ​ത്ത് ടി​പ്സു​ക​ൾ​ക്ക് ഡി​ജി​പി ലോ​ക് നാ​ഥ് ബെ​ഹ്റ​യു​ടെ വ​രെ പ്ര​ശം​സ തേ​ടി​യെ​ത്തി.
പോ​ലീ​സു​കാ​രു​ടെ ആ​രോ​ഗ്യ ജീ​വി​ത​ത്തി​ന് അ​ത്ത​രം ശീ​ല​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഡി​ജി​പി. എ​ങ്ങി​നെ സ​മ​യം ചെല​വ​ഴി​ക്ക​ണം. എ​ന്തൊ​ക്കെ ചെ​യ്യ​ണം ചെ​യ്യ​രു​ത് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് റൂ​റ​ൽ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ.
പോ​ലീ​സു​കാ​ർ രാ​വി​ലെ നേ​ര​ത്തെ എ​ഴു​നേ​ൽ​ക്ക​ണം. ഒ​രു മ​ണി​ക്കൂ​ർ എ​ക്സൈ​സോ യോ​ഗ​യോ ചെ​യ്യ​ണം.
കു​ട്ടി​ക​ളു​ടെ കൂ​ടെ സ​മ​യം ചി​ല​വ​ഴി​ക്കു​ക​യും ഭാ​ര്യ​യോ​ടൊ​പ്പം അ​ടു​ക്ക​ള ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കു​ക​യും വേ​ണം. മാ​താ പി​താ​ക്ക​ൾ വി​ദൂ​ര​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ അ​വ​രെ വീ​ഡി​യോ കോ​ൾ ചെ​യ്യ​ണം.
എ​ട്ട് മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങ​ണം. മ​റ്റു​ള്ള​വ​രെ​യൊ​ന്നും ക്ഷ​ണി​ക്കാ​തെ ബ​ർ​ത്ഡേ പാ​ർ​ട്ടി​ക​ളും ആ​നി​വേ​ഴ്സ​റി​ക​ളും വീ​ടു​ക​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്ക​ണം.
മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കേ​ൾ​ക്ക​ണം. പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ക്ക​ണം. ഓ​ഫീ​സ് ജോ​ലി കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റ നി​ർ​ദേ​ശ​ങ്ങ​ൾ.