കോവിഡ്: സൗ​ജ​ന്യ കൗ​ൺ​സ​ലിം​ഗുമായി അ​ൽ​ഫോ​ൻ​സാ കോ​ള​ജ്
Sunday, August 2, 2020 11:31 PM IST
തി​രു​വ​മ്പാ​ടി: കോവിഡ് ഭീ​തി​യും മാ​ന​സി​ക​സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് "ആ​ക്ട് ഫോ​ർ മൈ​ൻ​ഡ്' എ​ന്ന പേ​രി​ൽ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് സൗ​ജ​ന്യ ഫോ​ൺ കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കി. കോ​ള​ജി​ലെ മ​ന​ശാ​സ്ത്ര​വി​ഭാ​ഗ​വും കാ​ലി​ക്ക​ട്ട് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി സെ​ന്‍റ​റും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് സ​മ​യം. കോ​ള​ജി​ലെ സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും തൃ​ശൂർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ന്‍ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ സൈ​ക്കോ​ള​ജി​സ്റ്റും എ​ൽ​ഡി ട്രെ​യി​ന​റു​മാ​യ ഡോ. ​വി.​ജി. ജി​തി​ൻ, താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന എ​ൻ ഐ​ടി​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും ക്യാ​മ്പ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡോ. അ​നീ​ഷ് ത​ട​ത്തി​ൽ എ​ന്നിവരാണ് കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. ഫോ​ൺ: 9567774405, 7045616525.