സെ​ക്ര​ട്ടേറി​യറ്റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശി​ങ്കി​ടി​ക​ള്‍ ക​ച്ച​വ​ട കേ​ന്ദ്ര​മാ​ക്കി: കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി
Monday, August 3, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: സെ​ക്ര​ട്ടേറി​യറ്റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശി​ങ്കി​ടി​ക​ള്‍ ചേ​ര്‍​ന്ന് ക​ച്ച​വ​ട കേ​ന്ദ്ര​മാ​ക്കി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ജി​ല്ലാ​ത​ല ഉ​പ​വാ​സ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​യും ധൂ​ര്‍​ത്തും മു​ഖ​മു​ദ്രാ​യാ​ക്കി​യ ഇ​ട​തു സ​ര്‍​ക്കാ​ര്‍ കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ട് അ​ധഃ​പ​തി​ച്ചി​രി​ക്ക​യാ​ണ്.

പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു സെ​ക്ര​ട്ട​റി​യും കൂ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ക​ച്ച​വ​ട കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി​ദ്ദി​ഖ്, എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍, പ്ര​വീ​ണ്‍ കു​മാ​ര്‍, പി.​എം. നി​യാ​സ്, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല, കെ.​സി. അ​ബു, റ​സാ​ഖ് മാ​സ്റ്റ​ര്‍, ബാ​ല​ഗോ​പാ​ല്‍, കെ.​എ. ഗം​ഗേ​ഷ്, എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: യു​ഡി​എ​ഫ് കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ സ്പീ​ക്ക​പ്പ് കേ​ര​ള സ​ത്യ​ഗ്ര​ഹ മു​ന്‍ എം​എ​ല്‍​എ​യും കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എ. ​അ​ര​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.