കോവിഡ്: ല​ഭി​ക്കാ​നു​ള്ള​ത് 1718 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം
Monday, August 3, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: കോവിഡ് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ല്‍ 1718 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്. ഇ​ന്ന​ലെ 722 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചു. ആ​കെ 66998 സാം​പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 65280 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 63671 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പു​തു​താ​യി വ​ന്ന 87 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3372 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 603 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 2707 പേ​ര്‍ വീ​ടു​ക​ളി​ലും, 62 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 16 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.​ഇ​തു​വ​രെ 26467 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി.
പു​തു​താ​യി വ​ന്ന 415 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 12153 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലുണ്ട്. ഇ​തു​വ​രെ 79104 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 65 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 697 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 212 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 81 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും 95 പേ​ര്‍ എ​ന്‍​ഐ​ടി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും 50 പേ​ര്‍ ഫ​റോ​ക്ക് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും 165 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും 35 പേ​ര്‍ മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്എ​ല്‍​ടി​സി​യി​ലും 59 പേ​ര്‍ എ ​ഡ​ബ്ലി​യു എ​ച്ച്എ​ഫ്എ​ല്‍​ടി​സി​യി​ലും ആ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 157 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി.