സി​എ​ഫ്എ​ൽ​ടി സെ​ന്‍റ​റി​ന് കൈ​ത്താ​ങ്ങാ​യി എ​ൻ​എ​സ്എ​സ് വോള​ണ്ടി​യ​ർ​മാ​ർ
Monday, August 3, 2020 10:55 PM IST
പേ​രാ​മ്പ്ര: ജി​ല്ല​യി​ലാ​കെ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മാ​തൃ​ക​യാ​വു​ന്നു. ജി​ല്ല​യി​ലെ 139 എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാധനങ്ങൾ എ​ൻ​എ​സ്എ​സ് ജി​ല്ല കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ്രീ​ചി​ത്തി​ൽ നി​ന്നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​സ്റ്റ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​കെ. ഫൈ​സ​ൽ, പി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.