ഓ​ൺലൈ​ൻ പ​ഠ​ന​ം: ടി​വിയും മൊ​ബൈ​ൽ ഫോ​ണു​ം നൽകി
Tuesday, August 4, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു‌​പി സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് ടി​വിയും മൊ​ബൈ​ൽ ഫോ​ണു​ം പൂ​ർ​വ അ​ധ്യാ​പി​ക എം.​ജെ. ഫി​ലോ​മി​ന​യും ചേ​ന്ന​പ്പി​ള്ളി​ൽ ഫാ​മി​ലി​യും ചേ​ർ​ന്ന് ന​ൽ​കി. വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പൗ​ളി​ൻ മാ​ത്യു നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ എം.​സി. എ​ത്സ​മ്മ, ആ​ലി​സ് വി ​തോ​മ​സ്, എ​ബി ദേ​വ​സ്യ, ജ​സ്റ്റി​ൻ പോ​ൾ, സി. ​ഷൈ​നി മാ​ത്യു, എ​ൻ.​ജെ. ദീ​പ, പൂ​ർ​വ വി​ദ്യാ​ർ​ഥി സു​ബി​ൻ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.