കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ണ്ണാ​ടി​ക്ക​ല്‍ ഷാ​ജി​യും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ല്‍
Tuesday, August 4, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ല്‍ തോ​ട്ടു​ക​ട​വ് വീ​ട്ടി​ല്‍ ഷാ​ജി(40), കൂ​ട്ടാ​ളി​ക​ളാ​യ പാ​റോ​പ്പ​ടി ഫൈ​സ​ൽ, വ​ലി​യ കോ​യ, അ​ബ്ദു​ള്‍​ക​രീം എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ സി​ഐ ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ കെ.​ടി.​ബി​ജി​ത്തും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗി​നി​ടെ ക​ല്ലാ​യ് റോ​ഡി​ല്‍ യ​മു​നാ ആ​ര്‍​ക്കേ​ഡി​ന്‍റെ സ​മീ​പ​ത്തു വ​ച്ചാ​ണ് ഷാ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഷാ​ജി​യു​ടെ കൈ​വ​ശം വ​ലി​യ ചാ​ക്കു​ണ്ടാ​യി​രു​ന്നു. ചാ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​തു​വ​സ്ത്ര​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഷാ​ജി പോ​ലീ​സി​നോ​ട് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റു​പ്ര​തി​ക​ള്‍​ക്കും പ​ങ്കു​ള്ള​താ​യി ഷാ​ജി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്.
തു​ട​ര്‍​ന്നാ​ണ് മ​റ്റു​ള്ള മൂ​വ​രേ​യും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് താ​ജ്‌​റോ​ഡി​ല്‍ ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ള്‍ വി​ല്‍​പ​ന​യ്ക്കാ​യെ​ത്തി​ച്ച പു​തു​വ​സ്ത്ര​ങ്ങ​ള്‍ കാ​ണാ​താ​വു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ള്‍ ലി​ങ്ക് റോ​ഡി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഷാ​ജി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റാ​നാ​യി​രു​ന്നു പു​റ​ത്തെ​ടു​ത്ത​ത്.
നേ​ര​ത്തെ ബൈ​ക്ക്‌​മോ​ഷ​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഷാ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും രാ​ത്രി റോ​ഡ​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രു​ടെ​യും പ​ക്ക​ല്‍ നി​ന്ന് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലും ഷാ​ജി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഷാ​ജി​ക്കെ​തി​രേ ക​സ​ബ പോ​ലീ​സി​ലും കേ​സു​ണ്ട്. ഭ​വ​ന​ഭേ​ദ​ന​വും സ്വ​ര്‍​ണാ​പ​ഹ​ര​ണ​വും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലും ഷാ​ജി​ക്ക് പ​ങ്കു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.